പലസ്തീന്‍ ജനതക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണം; പെരുന്നാള്‍ സന്ദേശത്തില്‍ സല്‍മാന്‍ രാജാവ്
മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിന്‍റെ പെരുന്നാള്‍ സന്ദേശം വായിച്ചത്.
റിയാദ്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിന്‍റെ പെരുന്നാള്‍ സന്ദേശം വായിച്ചത്.
പലസ്തീന്‍ ജനതയ്ക്കെതിരായ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുക, സുരക്ഷിതമായ മാനുഷിക, ദുരിതാശ്വാസ ഇടനാഴികൾ ഉറപ്പാക്കുക, അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക, സമാധാനത്തോടെ ജീവിക്കുക എന്നിവയുൾപ്പെടെ എല്ലാ ന്യായമായ അവകാശങ്ങളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കിക്കൊണ്ട് അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു. റമദാന്‍ പൂര്‍ത്തിയാക്കാനായതില്‍ ദൈവത്തിനോട് നന്ദി പറയുന്നതായും എല്ലാവരുടെയും വ്രതവും പ്രാര്‍ത്ഥനകളും സ്വീകരിക്കണമെന്നും സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
Read Also - സൗദി പഴയ സൗദി അല്ല, കേരളത്തെ വെല്ലുന്ന പച്ചപ്പ്; മരുഭൂമിയില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ വൈറൽ
ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് യുഎഇ പ്രസിഡന്‍റ്
അബുദാബി: അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഈദ് മുസല്ലയിൽ പ്രാർത്ഥന നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...