ഇറാൻ പ്രസിഡന്‍റിന്‍റെയും സഹയാത്രികരുടെയും മരണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. 

saudi ruler and crown prince expressed condolences over the death of President of Iran

റിയാദ്: ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരു​ടെയും അപകട മരണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. 

ഇറാൻ പ്രസിഡൻറ്​ ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും നിര്യാണത്തിൽ അഗാതമായ ദുഖവും അനുശോചനവും അറിയിക്കുന്നുവെന്ന്​ എക്സിക്യൂട്ടീവ് അതോറിറ്റിയുടെ ആക്ടിങ്​ മേധാവിയും ഇടക്കാല പ്രസിഡൻറുമായ മുഹമ്മദ് മുഖ്ബറിന് അയച്ച അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു. ഇറാൻ പ്രസിഡൻറ്​ ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും മരണവാർത്ത ഞങ്ങൾ അറിഞ്ഞു. ദൈവം അവരോട് കരുണ കാണിക്കട്ടെ. 

Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

നിങ്ങളെയും ഇറാനിലെ സഹോദരങ്ങളെയും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ ദുഃഖവും അറിയിക്കുന്നു. അവർക്ക്​ കാരുണ്യവും പാപമോചനവും ചൊരിയാനും വിശാലമായ സ്വർഗത്തോപ്പിൽ അവരെ വസിപ്പിക്കാനും ഞങ്ങൾ ദൈവത്തോട്​ പ്രാർഥിക്കുന്നുവെന്നും അയച്ച അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios