സൗദിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് 373 പേര്‍ രോഗമുക്തരായി
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8479 പേരാണ്. അതില്‍ 825 പേരുടെ നില ഗുരുതരമാണ്.
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 373 കൊവിഡ് ബാധിതര്‍ സുഖം പ്രാപിച്ചു. 348 പേര്‍ക്ക് ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,202 പോസിറ്റീവ് കേസുകളില്‍ 328,538 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5185 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8479 പേരാണ്. അതില്‍ 825 പേരുടെ നില ഗുരുതരമാണ്. ജിദ്ദ 2, മക്ക 2, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 1, മുബറസ് 1, ഹാഇല്‍ 1, ബുറൈദ 1, അബഹ 1, നജ്‌റാന്‍ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, ജീസാന്‍ 3, സബ്യ 1, അയൂണ്‍ 1, ഖുറയാത് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 73. യാംബു 32, റിയാദ് 25, ബുറൈദ 19, മക്ക 17, മുബറസ് 15, ജിദ്ദ 13, ഉനൈസ 12, ബുഖൈരിയ 7, ബല്ലസ്മര്‍ 7, ഖമീസ് മുശൈത്ത് 7, അറാര്‍ 7, ഖര്‍ജ് 7, മജ് മഅ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച നടത്തിയ 38,385 ടെസ്റ്റ് ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 7,354,136 ആയി.