സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ്

ആകെ മരണസംഖ്യ  5313 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.

saudi reported 357 new covid cases on monday

റിയാദ്: സൗദി അറേബ്യയില്‍ 357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 361 പേര്‍ കോവിഡ് മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി 17 പേര്‍ തിങ്കളാഴ്ച മരിച്ചു. ആകെ  റിപ്പോര്‍ട്ട് ചെയ്ത 345,232 പോസിറ്റീവ് കേസുകളില്‍ 331,691 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.

ആകെ മരണസംഖ്യ  5313 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8228 പേരാണ്. അതില്‍ 784 പേരുടെ നില ഗുരുതരമാണ്. 24  മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 61. റിയാദ് 36, മക്ക 32, യാംബു 20, വാദി ദവാസിര്‍ 18, ഹുഫൂഫ് 13, ജിദ്ദ  12, ത്വാഇഫ് 9, ഹാഇല്‍ 9, ദമ്മാം 7, റാസതനൂറ 7, ഖുലൈസ് 7, ബുറൈദ 6, അബഹ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ്  രോഗികളുടെ എണ്ണം. 

Latest Videos
Follow Us:
Download App:
  • android
  • ios