ഒരു വര്‍ഷമായി സ്ഥിരം നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു, ഇത്തവണ ജാക്പോട്ട്; അഭിഭാഷക നേടിയത് 8,31,38,550 രൂപ

ഒരു വര്‍ഷമായി സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് വരികയാണ് അവര്‍. 

saudi lawyer won 10 lakhs dollar in dubai duty free draw

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി സൗദി അറേബ്യയില്‍ നിന്നുള്ള അഭിഭാഷക.  10 ലക്ഷം ഡോളര്‍ (8,31,38,550 ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിച്ചത്.  30കാരിയായ ജവാഹര്‍ അലാമൗദിയാണ് കോടികള്‍ സ്വന്തമാക്കിയ ഭാഗ്യവതി. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ്  ഡിയില്‍ നടന്ന നറുക്കെടുപ്പില്‍ വിജയിയായതോടെ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ നേടുന്ന 13-ാമത്തെ സൗദി സ്വദേശിനിയായി ജവാഹര്‍ മാറി. ഒരു വര്‍ഷമായി സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് വരികയാണ് അവര്‍. 'ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി. ഈ വിസ്മയിപ്പിക്കുന്ന പ്രൊമോഷനില്‍ പങ്കെടുക്കുന്നത് തുടരും'- അവര്‍ പറഞ്ഞു. മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പിന് പിന്നാലെ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയും നടന്നു.

Read Also - ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചു കിട്ടിയില്ല, മൂന്ന് മാസം അബോധാവസ്ഥയിൽ; ഒടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്

അഫ്ഗാന്‍ പ്രവാസിയായ മുസ്തഫ വാലി മുഹമ്മദ് ബിഎംഡബ്ല്യൂ R1250 R മോട്ടോര്‍ബൈക്കാണ് സമ്മാനമായി നേടിയത്. ഇന്ത്യക്കാരനായ ഹദ്കാര്‍ നിതിന്‍ ബാനജി ബിഎംഡബ്ല്യൂ R 1250 GS അഡ്വെഞ്ചര്‍ മോട്ടോര്‍ബൈക്ക് സ്വന്തമാക്കി. 12 വര്‍ഷമായി ദുബൈയില്‍ താമസിച്ച് വരികയാണ് ഇദ്ദേഹം. റഷ്യക്കാരിയായ അന്ന മുറാദിയാന്‍ മെര്‍സിഡീസ് ബെന്‍സ് S500 കാര്‍ നേടി. നേപ്പാള്‍ സ്വദേശിയായ പദ്മ ബാഷ്യാല്‍ ബിഎംഡബ്ല്യു S 1000 R മോട്ടോര്‍ബൈക്കും സ്വന്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios