പകർച്ചപ്പനി സാധ്യത; സൗദി അറേബ്യയില്‍ മാസ്ക് ധരിക്കണമെന്ന് നിർദേശം

മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലുള്ള ശരീര താപനില എന്നിവയാണ് കാലാവാസ്ഥാജന്യ രോഗങ്ങൾ.

Saudi health ministry advices to wear facemasks due to the spread of seasonal fever

റിയാദ്: ശൈത്യകാലം ആരംഭിച്ചതോടെ പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും ആൾത്തിരക്കുള്ള സ്ഥലങ്ങളിലും രോഗ ലക്ഷണമുള്ളവരുടെ അടുത്തും ആരോഗ്യ കേന്ദ്രങ്ങളിലും മാസ്‍ക് ധരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രോഗം ബാധിച്ചവരുടെ ശ്വാസോച്ഛ്വാസ സമയത്ത് പുറത്തുവരുന്ന ചെറു കണികകൾ വഴി രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. 

മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലുള്ള ശരീര താപനില എന്നിവയാണ് കാലാവാസ്ഥാജന്യ രോഗങ്ങൾ. ശ്വാസകോശ വീക്കം, ചെവിയിലെ അണുബാധ, രക്ത വിഷബാധ, മരണം എന്നീ സങ്കീർണതകൾക്കും ഇതു കാരണമാകാം. രോഗ പ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്‍ക് ധരിക്കലും കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കലുമാണ്. വൈറസ് പനിയ്‍ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പെടുക്കുകയും, കൈ കഴുകുകയുംസ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Read also:  രണ്ട് പ്രവാസി മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായിട്ട് ഒമ്പത് ദിവസം; നാട്ടിലുള്ള കുടുംബം ആശങ്കയില്‍

 

Latest Videos
Follow Us:
Download App:
  • android
  • ios