സൗദി അറേബ്യയിലെ ഗോതമ്പ് കർഷകർക്ക് 90.5 ദശലക്ഷം റിയാൽ നൽകി ‘സാഗോ’

രാജ്യത്തെ മൊത്തം കർഷകരിൽനിന്ന് ഇതുവരെ സാഗോ ആകെ സംഭരിച്ച ഗോതമ്പിന്റെ അളവ് 449,445 ടണ്ണായി. കർഷകരിൽനിന്ന് സാഗോ സംഭരിക്കുന്ന ഗോതമ്പ് നേരിട്ട് വിപണിയിലെത്തിക്കും. 

Saudi grains association gives more than 90 million riyals

റിയാദ്: സീസണിൽ മതിയായ അളവിൽ വിളവ് നൽകിയ 140 പ്രാദേശിക ഗോതമ്പ് കർഷകർക്ക് സൗദി അറേബ്യൻ ധാന്യ ഉൽപാദകരുടെ സംഘടന (സാഗോ) ഒമ്പത് കോടി അഞ്ച് ലക്ഷം റിയാൽ നൽകി. ഇത്രയും കർഷകരിൽനിന്ന് 52,158 ടൺ ഗോതമ്പാണ് 'സാഗോ' സംഭരിച്ചതെന്നും ഇവര്‍ക്ക് എട്ടു തവണയായാണ് പണം നൽകിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 

രാജ്യത്തെ മൊത്തം കർഷകരിൽനിന്ന് ഇതുവരെ സാഗോ ആകെ സംഭരിച്ച ഗോതമ്പിന്റെ അളവ് 449,445 ടണ്ണായി. കർഷകരിൽനിന്ന് സാഗോ സംഭരിക്കുന്ന ഗോതമ്പ് നേരിട്ട് വിപണിയിലെത്തിക്കും. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ഗോതമ്പ് കർഷകരും ധാന്യ ഉൽപാദകരുടെ സംഘടനയായ ‘സാഗോ’യും.

Read also:  ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം; എവിടെയും സഞ്ചരിക്കാം

വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നു
റിയാദ്: ഹജ്ജിന് ശേഷം പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. 

Read also: ബാഗില്‍ 13 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചു; യുവതി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ മാറ്റി; ഇനി ഹജറുൽ അസ്‍വദിനെ നേരിട്ട് തൊടാം

റിയാദ്: മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ രണ്ട് വര്‍ഷത്തിന് ശേഷം എടുത്തുമാറ്റി. വിശ്വാസികള്‍ക്ക് ഇനി ഹജറുല്‍ അസ്‍വദിനെ നേരിട്ട് തൊടാനും ചുംബിക്കാനും സാധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2020 ജൂലൈ മാസത്തില്‍ കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. 

ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് ബാരിക്കേഡുകള്‍ ഹറം ജീവനക്കാര്‍ എടുത്തു മാറ്റിയത്. ഇതോടെ രണ്ടുവർഷത്തിന് ശേഷം വിശ്വാസികൾക്ക് കഅബയുടെ അടുത്ത് പോകാനും അതിന്റെ ചുവരുകളിൽ തൊട്ട് പ്രാര്‍ത്ഥിക്കാനും മുൻവശത്ത് വലത് മൂലയിൽ ഉള്ള ഹജറുൽ അസ്‍വദിനെ (കറുത്ത ശില) ചുംബിക്കാനും അവസരമൊരുങ്ങി. അതിന്റെ സായൂജ്യത്തിലാണ് വിശ്വാസികൾ. 

Read also: പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios