പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്കൊപ്പം ഫോട്ടോയെടുത്തും കുശലം പറഞ്ഞും സൗദി കിരീടാവകാശി; ചിത്രങ്ങള്‍ വൈറൽ

ഇന്ത്യന്‍ തൊഴിലാളികളുമായി സംസാരിച്ചും ഫോട്ടോയെടുത്തും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 

Saudi crown prince Mohammed bin Salman took photos with indian workers

മദീന: സൗദി അറേബ്യയിലെ അല്‍ ഉലയിലെ ശര്‍ആന്‍ റിസോര്‍ട്ട് പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിച്ച് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സന്ദര്‍ശനത്തിനിടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ പ്രവാസി തൊഴിലാളികള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ വൈറലാകുകയാണ്. 

യുഎഇ വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാനുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അല്‍ഉലയിലെ ശൈത്യകാല ക്യാമ്പില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030ന്‍റെ ഭാഗമായി സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശര്‍ആന്‍ റിസോര്‍ട്ട് പദ്ധതി നടപ്പാക്കുന്നത്. മരുഭൂമിയിലെ പ്രകൃതിദത്ത വസ്‌തുക്കളുടെ സൗന്ദര്യത്തെക്കുറിച്ച് പഠിക്കാനും പ്രദേശത്തിന്റെ ആധികാരികത പ്രതിഫലിപ്പിക്കുന്ന അനുഭവം ആസ്വദിക്കാനും സന്ദർശകരെ ഇവിടം അനുവദിക്കുന്നു.

Read Also -  1970ൽ വംശനാശം സംഭവിച്ച ശേഷം 54 വർഷങ്ങൾക്കിപ്പുറം പിറന്നൂ 15-ാമത് അറേബ്യൻ ഒറിക്‌സ്; ജനനം ആഘോഷമാക്കി അധികൃതർ

അൽഉലയിലെ മരുഭൂമിയുടെ പ്രകൃതിയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നതിനും സന്ദർശകർക്ക് സവിശേഷമായ ഒരു വിനോദസഞ്ചാര അനുഭവം നൽകുന്നതിനുമായാണ് പദ്ധതിക്കായി ഇവിടം തിരഞ്ഞെടുത്തത്. പ്രകൃതിദത്ത പരിതസ്ഥിതിയില്‍ ശാന്തതയും ഏകാന്തതയും ആസ്വദിക്കാനുള്ള അവസരം സന്ദര്‍ശകര്‍ക്ക് നല്‍കുമ്പോഴും വിപുലമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമാണ് റിസോര്‍ട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios