സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊലപാതകം നടത്തിയത്.

Saudi citizen killed in Morocco

റിയാദ്: സൗദി പൗരന്‍ മൊറോക്കോയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ടു. മൊറോക്കോയിലെ കാസാബ്ലാങ്കയിലെ ഹോട്ടലിലാണ് സൗദി സ്വദേശി കൊല്ലപ്പെട്ടതെന്ന് റബാത്തിലെ സൗദി എംബസി പ്രസ്താവനയില്‍ അറിയിച്ചു. 

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊലപാതകം നടത്തിയത്. കേസില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തു. മൊറോക്കോയിലെ അധികൃതരുമായി ബന്ധപ്പെട്ട് സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എംബസി പ്രസ്താവനയില്‍ അറിയിച്ചു. കേസ് മൊറോക്കന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കുകയാണ്. 

ജീവനക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കുവൈത്ത് രാജകുടുംബാംഗത്തെ കുറ്റവിമുക്തനാക്കി

രണ്ടുവയസ്സുകാരി ബാലിക സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

ദമ്മാം: സൗദിയില്‍ മലയാളിയായ രണ്ടുവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 വയസ്സ്) ആണ് ദമ്മാമില്‍ നിര്യാതയായത്.

ഒരാഴ്ച മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു കുട്ടി. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റാനയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തീവ്ര ശ്രമം നടത്തിയിരുന്നു. എന്നാല്‍ മാതാപിതാക്കളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങുകയായിരുന്നു.  സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.

നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; യുഎഇയില്‍ പ്രവാസി വനിതക്കെതിരെ നടപടി

സൗദി അറേബ്യയിൽ ഉംറ സംഘത്തിന്റെ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം 

റിയാദ്: ഒമാനില്‍ നിന്ന് ഉംറക്ക് എത്തിയ തീർത്ഥാടകരുടെ ബസ് സൗദി അറേബ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ബുധനാഴ്ച്ച വൈകുന്നേരം റിയാദ് - തായിഫ് റോഡില്‍ അല്‍ നസായിഫ് പാലത്തിന് സമീപം ട്രക്കിന് പിന്നിലിടിച്ചാണ് അപകടം. 

ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടുപേരും ഒമാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ജിദ്ദയിലെ ഒമാന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഒമാനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ അല്‍മോയ, ദലം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios