സ്വകാര്യ റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങള്‍; സൗദി പൗരന്‍ അറസ്റ്റില്‍

റിയാദിലെ തന്റെ സ്വകാര്യ റിസോര്‍ട്ടിലാണ് മൂന്ന് സിംഹങ്ങളെയും ഇയാള്‍ അനധികൃതമായി പാര്‍പ്പിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പരിസ്ഥിതി സുരക്ഷ പ്രത്യേക സേന സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Saudi citizen arrested for keeping lions at a private resort

റിയാദ്: സൗദി അറേബ്യയില്‍ നിയമം ലംഘിച്ച് പാര്‍പ്പിച്ച സിംഹങ്ങളെ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരനെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തു. 

റിയാദിലെ തന്റെ സ്വകാര്യ റിസോര്‍ട്ടിലാണ് മൂന്ന് സിംഹങ്ങളെയും ഇയാള്‍ അനധികൃതമായി പാര്‍പ്പിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പരിസ്ഥിതി സുരക്ഷ പ്രത്യേക സേന സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൗദിയിലെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമായാണ് സിംഹങ്ങളെ അനധികൃതമായി പാര്‍പ്പിച്ചതിനെ കണക്കാക്കുന്നത്. ഇതനുസരിച്ച് സ്വദേശി പൗരന് 10 വര്‍ഷം വരെ തടവും 30 ദശലക്ഷം റിയാല്‍ പിഴയും വരെയാണ് ലഭിക്കാവുന്ന ശിക്ഷ. സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റി. 

സൗദിയിൽ ഇൻഷുറൻസില്ലാത്ത കാറുകൾ വാടകയ്ക്ക് നൽകിയാൽ 3,000 റിയാൽ പിഴ

വേനല്‍ കടുത്തു; സൗദിയില്‍ പുറം ജോലികള്‍ക്ക് നിരോധനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍

റിയാദ്: വേനല്‍ കടുത്ത സാഹചര്യത്തില്‍ സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.

നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ ചില വിഭാഗങ്ങള്‍ ഒഴികെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. പ്രധാനമായും രാജ്യത്തെ കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിള്‍ക്ക് നിരോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു. മന്ത്രിതല തീരുമാനം സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ അവരുടെ തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും സൂര്യപ്രകാശം, ചൂട്, സമ്മര്‍ദം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ദോഷങ്ങളില്‍നിന്നും അവരെ രക്ഷിക്കാനും നിര്‍ബന്ധിതരാക്കുന്നു.

എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനിയധികൃതര്‍ ബാധ്യസഥരായിരിക്കും.


 

Latest Videos
Follow Us:
Download App:
  • android
  • ios