സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് വന്‍തുക പിഴ
വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും ചെരുപ്പുകളുമാണ് ഇയാള്‍ വിറ്റത്. റിയാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ സെലിബ്രിറ്റിക്ക് 50,000 റിയാല്‍ പിഴ ചുമത്തി. സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി പ്രശസ്ത ബ്രാന്‍ഡ് കമ്പനികളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസിലാണ് സാമൂഹിക മാധ്യമതാരമായ സൗദി യുവാവ് അബ്ദുല്ല ഈദ് ആയിദ് അല്‍ഉതൈബിന് റിയാല്‍ അപ്പീല്‍ കോടതി പിഴ ശിക്ഷ വിധിച്ചത്.
വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും ചെരുപ്പുകളുമാണ് ഇയാള്‍ വിറ്റത്. റിയാദ് കേന്ദ്രീകരിച്ചാണ് ഇയാള്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം നടത്തിയിരുന്നത്. ആഢംബര കാറുകളിലാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നത്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ്മാര്‍ക്ക് നിയമം എന്നിവയാണ് ഇയാള്‍ ലംഘിച്ചതായി കണ്ടെത്തിയത്. ഇയാളുടെ കൈവശമുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടുകെട്ടാനും യുവാവ് നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും സ്വന്തം ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിലുണ്ട്.
വിസിറ്റ് വിസക്കാർക്ക് താമസ വിസയിലേക്ക് മാറാനാവില്ല; പ്രചരിക്കുന്നത് അസത്യം
സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ പ്രതികള്‍ക്ക് തടവുശിക്ഷ
റിയാദ്: സൗദി അറേബ്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും അഞ്ച് അറബ് വംശജരായ വിദേശികളെയും കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സൗദി പൗരന് 10 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വിദേശയാത്ര നടത്തുന്നതില്‍ നിന്ന് സൗദി പൗരന് തത്തുല്യ കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
കുറ്റകൃത്യത്തിലെ പങ്ക് അനുസരിച്ച് വിദേശികള്‍ക്ക് വ്യത്യസ്ത തടവുശിക്ഷകളാണ് വിധിച്ചത്. ഇവര്‍ക്ക് ആകെ 25 വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും. പ്രതികൾക്കെല്ലാവർക്കും കൂടി കോടതി 20 കോടി റിയാൽ പിഴ ചുമത്തി. പ്രതികളുടെ അക്കൗണ്ടുകളിൽ കണ്ടെത്തിയ പണവും മറ്റു സ്വത്തുവകകളും കണ്ടുകെട്ടാനും വിധിയുണ്ട്. നിയമ വിരുദ്ധ മാർഗത്തിൽ വിദേശങ്ങളിലേക്ക് അയച്ച തുകക്ക് തുല്യമായ തുകയായ 429 കോടി റിയാൽ പ്രതികളിൽ നിന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഗാര്‍ഹിക പീഡനം; പരാതി നല്‍കിയ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
ഏതാനും വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ നേടിയ സൗദി പൗരൻ ഈ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പും ബാങ്ക് അക്കൗണ്ടുകളുടെ കൈകാര്യവും വിദേശികളെ ഏൽപിക്കുകയായിരുന്നു. സൗദി പൗരന്റെ സഹായത്തോടെ അക്കൗണ്ടുകളിൽ ഭീമമായ ഡെപ്പോസിറ്റുകൾ നടത്തുകയും പണം വിദേശത്തേക്ക് അയക്കുകയുമാണ് വിദേശികൾ ചെയ്തത്.