സൽമാൻ രാജാവും കിരീടാവകാശിയും ഇല്ലെങ്കിലും ഇനി മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി
ഏറ്റവും മുതിർന്ന കാബിനറ്റംഗം അധ്യക്ഷത വഹിക്കും
റിയാദ്: സൗദി അറേബ്യയിൽ സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം. സൽമാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അംഗം യോഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്.
Read Also - വ്യാപക പരിശോധന; നിരവധി നിയമലംഘനങ്ങൾ, 32 സ്വര്‍ണ ശുദ്ധീകരണശാലകളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്ത് യുഎഇ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ