സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയിൽ 2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

saudi becomes the official tourist spot for people from china

റിയാദ്: ഈ വർഷം ജൂലൈ ഒന്ന് മുതൽ ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ. ചൈനീസ് നഗരമായ ഷാങ്ഹായിൽ നടന്ന ഐ.ടി.ബി എക്സിബിഷനിൽ വിശിഷ്ടാതിഥി രാജ്യമായി പങ്കെടുക്കവേയാണ് സൗദി ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷൻ പദവി (എ.ഡി.എസ്) നൽകിയതായി പ്രഖ്യാപിച്ചത്. നിരവധി ഉന്നതതല യോഗങ്ങളും ധാരണാപത്രങ്ങളുടെ ഒപ്പിടലും ഇരു രാജ്യങ്ങളുടെയും ടൂറിസം വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിനുള്ള വിവിധ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയിൽ 2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള അംഗീകൃതവും ഔദ്യോഗികവുമായ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ ഉൾപ്പെടുത്തിയത് ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകൾ തമ്മിലുള്ള സംയുക്ത ശ്രമങ്ങളിലും അടുത്ത സഹകരണത്തിലും കലാശിക്കുന്ന ഒരു സുപ്രധാന ഘട്ടമാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.

Read Also -  21 വര്‍ഷങ്ങളുടെ അകലം ഒരു ഞൊടിയില്‍ ഇല്ലാതെയായി! കാതങ്ങള്‍ താണ്ടി സാറയെത്തി മിസ്അബിന്‍റെ വലിയ സന്തോഷത്തിലേക്ക്

2030ഓടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി ലക്ഷ്യമിടുന്നു. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അസാധാരണവും പ്രചോദനാത്മകവുമായ ഒരു ടൂറിസം അനുഭവം ആസ്വദിക്കാൻ ചൈനീസ് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്നും ടൂറിസം മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios