സൗദിയിൽ തൊഴിൽ നിയമം ലംഘിച്ച ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി

ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ 9 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി.

Saudi authorities withdraws licenses of 9 recruitment offices; suspends activities of 17 others

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ വ്യവസ്ഥ ലംഘിച്ച ഒമ്പത് റിക്രൂട്ട്‌മന്റെ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി. 17 ഏജൻസികളുടെ പ്രവർത്തനം രണ്ട് മാസത്തേക്ക് മരവിപ്പിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി. 

ഇക്കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. റിക്രൂട്ട്‌മെന്റ് മേഖലയെ കർശന നിരീക്ഷണത്തിന് കീഴിലാക്കിയ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ നടപടിയുടെ ഫലമാണിത്. മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ബന്ധപ്പെട്ടവർ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് നടപടി.

Read also: ഹൈവേകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
​​​​​​​റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി  (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം സംഭവിച്ചത്. 

ആറുമാസം മുമ്പാണ് ആലി കുട്ടി നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ 12 വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് - നഫീസ, ഭാര്യ - നസീറ, സഹോദരങ്ങൾ - കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ. 

Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

യുഎഇയില്‍ പിക്കപ്പ് വാനില്‍ ട്രെയിലറിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലെ സജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ് (52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലറിടിച്ചാണ് അപകടമുണ്ടായത്. പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു ഇരുവരും. അര്‍ഷദിന്റെ പിതാവ്: ഉമ്മര്‍, മാതാവ്: റാബി. ലത്തീഫിന്റെ പിതാവ്: പാറക്കല്‍ താഴ അബ്ദുല്ലക്കുട്ടി, മാതാവ്: സൈനബ. 

യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്

Latest Videos
Follow Us:
Download App:
  • android
  • ios