പ്രായമായ രോഗികളെ നിര്‍ബന്ധിച്ച് കയ്യിൽ ചുംബിപ്പിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍, നടപടിയെടുത്ത് സൗദി അധികൃതർ

അപമര്യാദ, മോശമായ പെരുമാറ്റം, അസഭ്യമായ ഭാഷ എന്നിങ്ങനെ നിരവധി നിയമലംഘനങ്ങൾ ഈ വീഡിയോകളില്‍ കണ്ടെത്തിയിട്ടുണ്ട്. 

saudi authorities arrested health practitioners  for forcing elderly patients to kiss their hands

റിയാദ്: സോഷ്യല്‍ മീഡിയയില്‍ മാന്യമല്ലാത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിന് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ സൗദിയില്‍ പിടിയില്‍. അമാന്യമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. 

പ്രായമായ രോഗികളെ നിര്‍ബന്ധിച്ച് കയ്യില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോകളും ഇതിലുണ്ട്. റിയാദ്, ജിസാന്‍, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രൊഫഷണല്‍ നിലവാരവും ആരോഗ്യ മാനദണ്ഡങ്ങളും ലംഘിക്കുന്ന പ്രവൃത്തികളാണ് ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ പങ്കുവെച്ച വീഡിയോകളില്‍ മോശമായ പെരുമാറ്റം മാത്രമല്ല മെഡിക്കല്‍ പ്രൊഫഷന്‍റെ നൈതികത ലംഘിക്കുന്നതായും കണ്ടെത്തി. 

അസഭ്യമായ ഭാഷ, അപമര്യാദ, രോഗികളോട് മോശമായി പെരുമാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും വീഡിയോകളില്‍ കണ്ടെത്തി. നിയമലംഘനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും. ഇവരുടെ പ്രൊഫഷണല്‍ ലൈസന്‍സ് വരെ റദ്ദാക്കിയേക്കാം. പൊതുധാര്‍മ്മികതക്കും മൂല്യങ്ങള്‍ക്കും എതിരായുള്ള ഉള്ളടക്കങ്ങള്‍ക്ക് സൗദി അറേബ്യയിലെ ആന്‍റി സൈബര്‍ക്രൈം ലോ പ്രകാരം 5 വര്‍ഷം വരെ തടവും 3 മില്യന്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. 

Read Also -  അറബി നാട്ടിൽ ഇന്ദിരയ്ക്ക് ഗ്രീൻ സിഗ്നൽ, അഭിമാനമായി 33കാരി; വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച് മുമ്പോട്ട്

Latest Videos
Follow Us:
Download App:
  • android
  • ios