വ്യാപക പരിശോധന തുടരുന്നു; താമസ നിയമങ്ങൾ നിയമങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 8,044 പേര്‍ അറസ്റ്റില്‍

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 815 പേരിൽ 54 ശതമാനം എത്യോപ്യക്കാരും 41 ശതമാനം യമനികളും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്.

saudi authorities arrested 8044 people for violating residency law

റിയാദ്: സൗദി അറേബ്യയില്‍ താമസ നിയമങ്ങൾ ലംഘിച്ചതിന് 8,044 പേര്‍ അറസ്റ്റില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ ആകെ 12,974 വിദേശ തൊഴിലാളികളെയാണ് സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,395 പേരും തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾക്ക് 1,535 പേരുമാണ് പിടിയിലായത്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 815 പേരിൽ 54 ശതമാനം എത്യോപ്യക്കാരും 41 ശതമാനം യമനികളും അഞ്ച് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയാണ്. കൂടാതെ അവരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.

Read Also - മലയാളീസ് ഫ്രം ഇന്ത്യ; തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പുതിയ ചരിത്രം, അയർലണ്ടിൽ അച്ഛനും മകനും കൗൺസിലർമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios