കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ; അഴിമതി കേസുകളിൽ കഴിഞ്ഞ വർഷം സൗദിയിൽ അറസ്റ്റിലായത് 1,708 പേർ

അധികാര ദുർവിനിയോഗം, ക്രമക്കേട്, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് കഴിഞ്ഞ വര്‍ഷം ഇത്രയും പേര്‍ അറസ്റ്റിലായത്. 

saudi authorities arrested 1708 people in corruption cases last year

റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കെതിരായ യുദ്ധം തുടരുന്നു. അഴിമതി വിരുദ്ധ അതോറിറ്റി  ‘നസഹ’യാണ് സർക്കാർ വകുപ്പുകളിലടക്കം ഗ്രസിച്ച അഴിമതിയെ തുടച്ചുനീക്കാനുള്ള പോരാട്ടം നടത്തുന്നത്. അധികാര ദുർവിനിയോഗം, ക്രമക്കേട്, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളെന്ന് കണ്ടെത്തിയ നിരവധിയാളുകൾ 2024ൽ അറസ്റ്റിലായി. കഴിഞ്ഞ 12 മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും കമ്പനികളിലും ഉൾപ്പടെ 37,124 റെയ്ഡുകളാണ് നസഹ ഉദ്യോഗസ്ഥ സംഘം നടത്തിയത്.

ശ്രദ്ധയിൽപ്പെട്ട 4,000 കേസുകളിൽ വിശദമായ അന്വേഷണം നടത്തി. കുറ്റവാളികളെന്ന് കണ്ടെത്തിയ 1,708 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ, രാജകുമാരന്മാർ, ഉന്നത റാങ്കിലുള്ള ജീവനക്കാർ തുടങ്ങി വിവിധ തലങ്ങളിൽപെട്ട ആളുകളുണ്ട്. എല്ലാവരെയും നിയമാനുസൃത ശിക്ഷാനടപടികൾക്ക് വിധേയമാക്കി. അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചുള്ള നടപടികളാണ് തുടരുന്നത്.

Read Also - ജോലിക്ക് പോകാത്തത് കണ്ട് കതകിൽ തട്ടി, മുറിയിൽ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ; കരുതലായത് മലയാളി നഴ്സുമാർ

കഴിഞ്ഞ വർഷം മുഴുവൻ ധാരാളം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തു. ഇതിൽ എല്ലാ സർക്കാർ, പരമാധികാര ഏജൻസികളും ഉൾപ്പെട്ടിരുന്നു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും സമഗ്രതയിലും സുതാര്യതയിലും അധിഷ്‌ഠിതമായ ഒരു സമൃദ്ധമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള രാജ്യത്തിെൻറ ‘വിഷൻ 2030’നെ പിന്തുണയ്ക്കുന്ന തരത്തിൽ, നീതിയുടെയും ഉത്തരവാദിത്തത്തിെൻറയും തത്വങ്ങളോടുള്ള രാജ്യത്തിെൻറ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയാണ് ആത്യന്തിക ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios