സൗദിയിൽ വ്യക്തികൾക്ക് വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദം
കര, കടല്‍ മാര്‍ഗങ്ങള്‍ വഴി വ്യക്തികള്‍ക്ക് വിദേശ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സൗദിയില്‍ അനുമതി.
റിയാദ്: വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുമതി നൽകി സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി. കര, കടൽ മാർഗങ്ങൾ വഴി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം അതോറിറ്റി ആരംഭിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടിക്രമങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് പൂർത്തിയാക്കാൻ കഴിയും.
ഇറക്കുമതി ചെയ്യുന്നയാൾ ആദ്യം അതോറിറ്റിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് വെബ്സൈറ്റിൽനിന്ന് വാഹന ഇറക്കുമതി സേവനം തെരഞ്ഞെടുത്ത് അപേക്ഷ നൽകണം. വാഹന വിവരങ്ങളും കസ്റ്റംസ് ഡിക്ലറേഷനും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഈ സേവനം ലഭിക്കും.
ഇത് ഓപ്ഷണലാണെന്നും നിർബന്ധമല്ലെന്നും അതോറിറ്റി സൂചിപ്പിച്ചു. വെബ്‌സൈറ്റിൽ സേവനത്തിനായി വിശദമായ ഉപയോക്തൃ ഗൈഡ് അതോറിറ്റി നൽകുന്നുണ്ട്. സേവനത്തിെൻറ വിശദീകരണം, വ്യക്തികൾക്കായി വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അഭ്യർഥനകൾ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ, സേവനം ലഭിക്കുന്നതിന് സഹായിക്കുന്ന വിശദമായ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Read Also - നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം, കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം
താൽപ്പര്യമുള്ളവർക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചുകൊണ്ട് വ്യക്തികൾക്കായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് മനസിലാക്കാം. കസ്റ്റംസ് നടപടിക്രമങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ സേവനത്തിന്‍റെ ആരംഭം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ