2034ലെ ഏഷ്യൻ ഗെയിംസിന് സൗദി അറേബ്യ ആതിഥ്യമരുളും
2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിനും 2034ലെ ഗെയിംസ് സൗദിക്കും ലഭിക്കുകയായിരുന്നു. വോട്ടെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ സൗദിയും ഖത്തറും മാത്രമേയുണ്ടായിരുന്നുള്ളൂ.
റിയാദ്: 2034ലെ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളുന്നത് സൗദി അറേബ്യ. ഒമാനിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒ.സി.എ) ജനറൽ അസംബ്ലിയോട് അനുബന്ധിച്ച് നടന്ന വോട്ടെടുപ്പിലാണ് 2034ലെ ഏഷ്യാഡ് നടത്താനുള്ള അവസരം സൗദി അറേബ്യയ്ക്ക് ലഭിച്ചത്.
2030ലെ ഏഷ്യൻ ഗെയിംസ് ഖത്തറിനും 2034ലെ ഗെയിംസ് സൗദിക്കും ലഭിക്കുകയായിരുന്നു. വോട്ടെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ സൗദിയും ഖത്തറും മാത്രമേയുണ്ടായിരുന്നുള്ളൂ. റിയാദാണ് ഏഷ്യൻ ഗെയിംസിന് വേദിയാവുക. അതിനുള്ള പ്രാഥമിക ഒരുക്കം ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് സൗദി അറേബ്യ ഏഷ്യൻ ഗെയിംസിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 2034 ഏഷ്യാഡ് റിയാദിനോട് ചേർന്നൊരുങ്ങുന്ന അന്താരാഷ്ട്ര വിനോദ നഗരമായ ‘ഖിദ്ദിയ്യ’യാണ് പ്രധാന വേദിയാവുക. സ്റ്റേഡിയങ്ങളിൽ പ്രധാനപ്പെട്ടവ ഇവിടെ ഒരുങ്ങും.