വോട്ടെടുപ്പിൽ തീരുമാനം; 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സൗദി അറേബ്യയിൽ
അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സൗദിയിൽ.
റിയാദ്: 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കുവൈത്തിൽ വെള്ളിയാഴ്ച നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫെഡറേഷെൻറ ജനറൽ അസംബ്ലി യോഗത്തിൽ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് 27ാമത് അറേബ്യൻ ഗൾഫ് കപ്പിന്‍റെ ആതിഥേയ രാജ്യത്തെ തീരുമാനിച്ചത്. കൂടുതൽ വോട്ടുകൾ നേടിയ സൗദി അറേബ്യക്ക് ജനറൽ അസംബ്ലി അംഗീകാരം നൽകി.
ടൂർണമെൻറ് 2026 സെപ്തംബറിൽ നടക്കും. സൗദി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ, സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിം, ബോർഡ് അംഗം മഇൗദ് അൽശഹ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കായിക മേഖലക്ക്, പ്രത്യേകിച്ച് ഫുട്ബാളിന് സൗദി ഭരണാധികാരികൾ നൽകുന്ന ഉദാരവും പരിധിയില്ലാത്തതുമായ പിന്തുണക്ക് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം