സൗദി അറേബ്യയില്‍ 421 പേര്‍ക്ക് കൂടി കൊവിഡ്

രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9391  പേരാണ്. അതില്‍ 879 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി.

saudi arabia reported 421 new covid cases on Thursday

റിയാദ്: സൗദി അറേബ്യയില്‍ 421 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 561 പേര്‍ സുഖം പ്രാപിച്ചു. 25 പേര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മരിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 338,132 പോസിറ്റീവ് കേസുകളില്‍ 323769 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4972 ആയി ഉയര്‍ന്നു.  

രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9391  പേരാണ്. അതില്‍ 879 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായും ഉയര്‍ന്നു. റിയാദ് 2, ജിദ്ദ 5, മക്ക 2,  ഹുഫൂഫ് 2, ഹാഇല്‍ 1, ബുറൈദ 1, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 2, തബൂക്ക് 1, ജീസാന്‍ 3, അബൂ അരീഷ് 1, അഹദ് റുഫൈദ 1, അല്‍റസ് 1, അഹദ് മസറ 1,  ഖുറയാത്ത് 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്  മദീനയിലാണ്, 57. യാംബു 38, മക്ക 36, ബല്‍ജുറഷി 31, റിയാദ് 30, ഹുഫൂഫ് 27, ദമ്മാം 20, ജിദ്ദ 20, ഖമീസ് മുശൈത്ത് 10, ദജ്‌റാന്‍ 9, മുബറസ് 8, ഹാഇല്‍ 8, മഹായില്‍ 6,  അഹദ് റുഫൈദ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. വ്യാഴാഴ്ച 48,341 സാമ്പിളുകളുടെ പരിശോധന  കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,876,458 ആയി. 
 


 

Latest Videos
Follow Us:
Download App:
  • android
  • ios