സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 19 മരണം കൂടി

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

saudi arabia reported 19 covid deaths on Sunday

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 19 മരണം കൂടി. 224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ കൊവിഡ് മുക്തി നേടി. ആകെ കൊവിഡ്  കേസുകളുടെ എണ്ണം 355258 ആയി. രോഗമുക്തരുടെ ആകെ എണ്ണം 343371 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5780 ആണ്.

രോഗബാധിതരായി രാജ്യത്തെ വിവിധ  ആശുപത്രികളിലും വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരുെട എണ്ണം 6107 ആയി കുറഞ്ഞു. ഇതില്‍ 785 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ  വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ്  കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 51. യാംബു 21, മക്ക 19, മദീന 17, ബുറൈദ 9, ഉനൈസ 8, ജിദ്ദ 8, അല്‍ഖര്‍ജ് 7, ഖുറയാത് അല്‍ഊല 6,  നജ്‌റാന്‍ 6, യദമഅ 5, ദമ്മാം 4, ദിലം 4, മജ്മഅ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

Latest Videos
Follow Us:
Download App:
  • android
  • ios