സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 14 പേര്‍ കൂടി മരിച്ചു

7557 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 786 പേര്‍ക്ക് മാത്രമാണ് ഗുരുതരസ്ഥിതിയുള്ളത്.

saudi arabia reported 14 covid deaths on Wednesday

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മൂലം ബുധനാഴ്ച 14 പേര്‍ മരിച്ചു. 394 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 421 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 351849 ആയി. രോഗമുക്തരുടെ ആകെ എണ്ണം 338702ഉം ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5590 ആണ്.

7557 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 786 പേര്‍ക്ക് മാത്രമാണ് ഗുരുതരസ്ഥിതിയുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ്  മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്  ചെയ്തത് റിയാദിലാണ്, 58. മദീന 44, മക്ക 29, ഹാഇല്‍ 27, ജിദ്ദ 25, ഖമീസ് മുശൈത് 16, യാംബു 15, ഹുഫൂഫ് 12, ഖത്വീഫ് 8, ദമ്മാം 7, മഹദ് അല്‍ദഹബ് 7, ബുറൈദ 6,  അറാര്‍ 6, അല്‍ഹര്‍ജ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Latest Videos
Follow Us:
Download App:
  • android
  • ios