സൗദി അറേബ്യയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി
പ്രതികള്‍ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതായി തെളിഞ്ഞു.
റിയാദ്: തീവ്രവാദ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച മൂന്ന് പൗരന്മാരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി. ത്വലാല്‍ ബിന്‍ അലി, മജ്ദി ബിന്‍ മുഹമ്മദ്, റാഇദ് ബിന്‍ ആമിര്‍ എന്നിവരുടെ വധശിക്ഷയാണ് സൗദിയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികള്‍ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതായി തെളിഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുകയും സമൂഹത്തിന്‍റെ സ്ഥിരതയെയും സുരക്ഷയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. സ്പെഷ്യല്‍ ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - റഹീമിന്‍റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ
https://www.youtube.com/watch?v=QJ9td48fqXQ