കോടികൾ വാരി സിനിമാ വ്യവസായം; സൗദിയിൽ സിനിമയ്ക്കിത് നല്ല കാലം

വിറ്റുവരവിൽ വൻ കുതിപ്പുമായി സൗദിയിലെ സിനിമാ വ്യവസായം. 

saudi arabia earns huge profit from film industry

റിയാദ്: സൗദി അറേബ്യയിൽ നിരോധനം നീക്കിയ ശേഷം സിനിമാവ്യവസായം വാരുന്നത് കോടികൾ. ഓരോ വർഷം പിന്നിടുമ്പോഴും വിറ്റുവരവിൽ വൻ കുതിപ്പാണ്. 2024ൽ സൗദിയിലുടനീളം വിറ്റുപോയ സിനിമാ ടിക്കറ്റുകളുടെ എണ്ണം 1.75 കോടിയായി. ഇതിലൂടെ വ്യവസായത്തിലേക്ക് വന്നുചേർന്നത് 84.6 കോടി റിയാലും. സിനിമാവ്യവസായം സംബന്ധിച്ച വാർഷിക റിപ്പോർട്ടുകൾ അവലോകനം ചെയ്ത് സൗദി ഫിലിം കമീഷനാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

പ്രാദേശിക സിനിമയിലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ സൗദി സിനിമകൾ ഒന്നാം സ്ഥാനത്താണെന്നും കമീഷൻ വൃത്തങ്ങളും പറഞ്ഞു. 2024ൽ നാല് ഭൂഖണ്ഡങ്ങളിലെ 11 രാജ്യങ്ങളിലേക്ക് സൗദി സിനിമകളെത്തി. അവിടങ്ങളിൽ 14 തദ്ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ സൗദി സിനിമകൾ പ്രദർശിപ്പിച്ചു. പരിശീലന, വികസന സംരംഭങ്ങളുടെ ഭാഗമായി കമീഷൻ 150 വിദ്യാർഥികളെ സ്കോളർഷിപ്പ് നൽകി ചലച്ചിത്ര പഠനത്തിനായി വിദേശങ്ങളിലേക്ക് അയച്ചു. 

130 പരിശീലന പരിപാടികൾ രാജ്യത്ത് സംഘടിപ്പിച്ചു. അതിൽ 80 പ്രത്യേക പരിശീലകർ ക്ലാസുകൾ നയിച്ചു. 4,700 പുരുഷന്മാരും സ്ത്രീകളും പരിശീലനം നേടിയെന്നും കമീഷൻ പറഞ്ഞു. കമീഷൻ 66 സിനിമകൾക്ക് പിന്തുണ നൽകുകയും രാജ്യത്തിന് പുറത്ത് 18 സൗദി ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios