സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 10 പ്രവാസികള്‍ മരിച്ചു; പുതിയ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ്
രോഗികളുടെ എണ്ണത്തിലും വീണ്ടും വലിയ വർധനവുണ്ടായി. 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞ് 51980ലെത്തി.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണം 302 ആയി ഉയർന്നു. 10 പ്രവാസികളാണ് ഇന്ന് മരിച്ചത്. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി.
രോഗികളുടെ എണ്ണത്തിലും വീണ്ടും വലിയ വർധനവുണ്ടായി. 2804 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞ് 51980ലെത്തി. ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർധനവുണ്ടാകുന്നുണ്ട്. 1797 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. ഇതോടെ വൈറസ് വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23,666 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,048 ആണ്. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്.
പുതിയ രോഗികൾ: റിയാദ് - 839, ജിദ്ദ - 450, മക്ക - 366, മദീന - 290, ദമ്മാം - 180, ദറഇയ - 89, ഖത്വീഫ് - 80, അൽഖോബാർ - 78, ജുബൈൽ - 75, ത്വാഇഫ് - 57, യാംബു - 50, ഹുഫൂഫ് - 49, തബൂക്ക് - 38, ബുറൈദ - 24, ഹഫർ അൽബാത്വിൻ - 20, വാദി ദവാസിർ - 19, ദഹ്റാൻ - 15, അബ്ഖൈഖ് - 13, നാരിയ - 9, ഹാഇൽ - 8, അൽഖർജ് - 7, അൽഖഫ്ജി - 6, സഫ്വ - 5, ശഖ്റ - 5, മിദ്നബ് - 5, ഖുലൈസ് - 5, അൽഖുറുമ - 4, അൽമജ്മഅ - 4, റാസതനൂറ - 3, മൻഫാ അൽഹദീ -ദ 3, ജദീദ അറാർ - 3, താദിഖ് - 3, ഖുഖൈരിയ - 2, വാദി അൽഫറഅ - 2, അൽഖറഇ - 2, അലൈത് - 2, അൽഗാര - 2, ഹുത്ത ബനീ തമീം -2, സുലൈയിൽ - 2, സകാക - 1, അൽമബ്റസ് - 1, അൽജഫർ - 1, ഖമീസ് മുശൈത് - 1, ഉനൈസ - 1, അൽബദാഇ - 1, അൽറസ് - 1, ഉഖ്ലത് സുഖൈർ - 1, ബീഷ - 1, സബ്ത് അൽഅലായ - 1, ഉംലജ് - 1, ഹഖ്ൽ - 1, ദേബ - 1, അൽ വജ്ഹ് - 1, അൽഖൂസ് - 1, അറാർ - 1, ഹാസം അൽജലാമീദ് - 1, അൽദിലം - 1, ലൈല - 1, ദുർമ - 1, സുൽഫി - 1, അൽഖുവയ്യ - 1, റൂമ - 1, അൽഖുറയാത് - 1