അഴിമതിക്കെതിരെ സൗദിയിൽ ശക്തമായ നടപടി, 390 ജീവനക്കാരെ ചോദ്യം ചെയ്തു, 145 പേർ അറസ്റ്റിലായി
അറസ്റ്റിലായവർ ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ്
റിയാദ്: അഴിമതി കേസിൽ 145 പേരെ അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ (നസഹ) അതോറിറ്റി അറിയിച്ചു. 2024 ഡിസംബറിലാണ് നിരവധി ഭരണപരമായ ക്രിമിനൽ കേസുകൾ അന്വേഷിച്ചത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടയച്ചു. ആറ് മന്ത്രാലയങ്ങളിലെ 390 ജീവനക്കാരെ ചോദ്യം ചെയ്തെന്നും അഴിമതി അതോറിറ്റി പറഞ്ഞു.
അറസ്റ്റിലായവർ ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണെന്നും കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ ചോദ്യം ചെയ്തതെന്നും അതോറിറ്റി വിശദീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ അതോറിറ്റി 1,462 നിരീക്ഷണ റൗണ്ടുകൾ നടത്തിയതായും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം