കഅ്ബയുടെ പുതിയ താക്കോൽ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുൽ വഹാബ് അൽ ശൈബി

35 സെൻറീമീറ്റർ നീളവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമാണ് കഅ്ബയുടെ താക്കോൽ. ഇത് കൈവശം വെക്കാനുള്ള ഉത്തരവാദിത്വം കഅ്ബ പരിചാരകന് മാത്രമാണ്.

saudi  announces new chief key holder of Kaaba

റിയാദ്: കഅ്ബയുടെ താക്കോൽ പുതിയ പരിചാരകന് കൈമാറി. മക്കയിൽ താക്കോൽ കൈമാറൽ ചടങ്ങ് നടന്നു. കഅ്ബയുടെ പരിചാരകനായിരുന്ന ഡോ. സ്വാലിഹ് അൽശൈബിയുടെ മരണത്തെ തുടർന്ന് പിൻഗാമിയായ ശൈഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് ആണ് കഅ്ബയുടെ താക്കോൾ കൈമാറിയത്. ഇതോടെ 78ാമത് കഅ്ബ പരിചാരകനായി ശൈഖ് അബ്ദുൽ വഹാബ് ബിൻ സൈനുൽ ആബിദീൻ അൽശൈബി.

35 സെൻറീമീറ്റർ നീളവും ഇരുമ്പ് കൊണ്ട് നിർമ്മിച്ചതുമാണ് കഅ്ബയുടെ താക്കോൽ. ഇത് കൈവശം വെക്കാനുള്ള ഉത്തരവാദിത്വം കഅ്ബ പരിചാരകന് മാത്രമാണ്. അതോടൊപ്പം കിസ്വ മാറ്റുക, കഅ്ബ കഴുകുക, സുഗന്ധം പൂശുക, കഅ്ബ തുറക്കുക, അടയ്ക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഉത്തരവാദിത്വം കഅ്ബയുടെ പരിചാരകനാണ്. മക്ക ഹറമിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതും മാന്യവുമായ പദവിയും തൊഴിലുമായി ‘കഅ്ബയുടെ പരിചാരകൻ’(സാദിൻ) എന്ന ജോലി കണക്കാക്കപ്പെടുന്നു. പ്രവാചകെൻറ കാലത്ത് മക്ക കീഴടക്കിയ ശേഷം കഅ്ബയുടെ താക്കോൾ സൂക്ഷിപ്പും പരിപാലനവും  അൽശൈബി കുടുംബത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 

saudi  announces new chief key holder of Kaaba

Read Also -  21 വര്‍ഷങ്ങളുടെ അകലം ഒരു ഞൊടിയില്‍ ഇല്ലാതെയായി! കാതങ്ങള്‍ താണ്ടി സാറയെത്തി മിസ്അബിന്‍റെ വലിയ സന്തോഷത്തിലേക്ക്

അതിന്‍റെ തുടർച്ചയെന്നോണം ശൈബിയാക്കളാണ് ഇന്നോളം കഅ്ബയുടെ താക്കോൽ സൂക്ഷിക്കുന്നതടക്കമുള്ള ജോലികൾ നടത്തികൊണ്ടിരിക്കുന്നത്. അബ്ദുൽ അസീസ് രാജാവ് മക്കയിൽ പ്രവേശിച്ച ശേഷവും കഅ്ബയുടെ പരിചരണമെന്ന മാന്യമായ ജോലി ബനീ ശൈബക്കാരോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നു. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും കീഴിൽ ഈ ജോലി നിർവഹിക്കാൻ ദൈവം എന്നെ സഹായിക്കട്ടെയെന്ന് കഅ്ബയുടെ താക്കോൾ ഏറ്റുവാങ്ങിയ ശേഷം ശൈഖ് അബ്ദുൽവഹാബ് അൽശൈബി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios