പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസ് ആരംഭിച്ചു, ആഴ്ചയില്‍ രണ്ട് സര്‍വീസുമായി സലാം എയർ

ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സര്‍വീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയിൽ എത്തും.

salam air launched direct flights between Muscat and Chennai

മസ്കറ്റ്: മസ്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് സലാം എയര്‍. ഉദ്ഘാടന സര്‍വീസില്‍ സലാം എയര്‍ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. 

Read Also -  ദുബൈയിൽ നിന്ന് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്; നിലത്തിറക്കിയത് കറാച്ചിയിൽ, മെഡിക്കൽ എമർജൻസിയെന്ന് വിശദീകരണം

ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സര്‍വീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയിൽ എത്തും. ചെന്നൈയിൽ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും.  മസ്‌കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് സർവീസുകളുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios