സന്തോഷ വാര്‍ത്ത, വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ്; കേരളത്തിലേക്കടക്കം കുറഞ്ഞ ചെലവിലെത്താം, ഓഫറുമായി എയർലൈൻ
ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുകയെന്ന് എയര്‍ലൈന്‍ അറിയിച്ചു.
മസ്കറ്റ്: വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. കേരളത്തിലേക്ക് ഉള്‍പ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്.
ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. മസ്കത്ത്, സലാല സെക്ടറുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ദുബൈ, ദില്ലി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ടിക്കറ്റ് നിരക്കിളവ് ബാധകമാണ്.
Read Also - പ്രവാസികൾക്ക് വൻ തിരിച്ചടിയായി പുതിയ നീക്കം; 30 ജോലികൾ കൂടി പൗരന്മാർക്ക്, സ്വദേശിവത്ക്കരണം കടുപ്പിക്കുന്നു
മസ്‌കത്തില്‍ നിന്ന് സലാല, ദുകം, ഫുജൈറ, ദുബൈ, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, പെഷവാര്‍, സിയാല്‍കോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് എന്നീ സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ദില്ലി, ജയ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേക്കും 25 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. സെപ്തംബര്‍ 16നും ഡിസംബര്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഓഫര്‍ ലഭിക്കണമെങ്കില്‍ ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. ഏഴ് കിലോ ഹാന്‍ഡ് ബാഗേജാണ് ഓഫര്‍ നിരക്കില്‍ അനുവദിക്കുക. അധിക ബാഗേജിന് കൂടുതല്‍ തുക നല്‍കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം