നികുതിയും ഫീസും കുറയ്ക്കുന്നില്ല; 3 വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈൻ
മൂന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്.
ബെര്‍ലിന്‍: ജര്‍മ്മനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന് അറിയിച്ച് ബജറ്റ് എയര്‍ലൈന്‍ റയാന്‍എയര്‍. 2025 വേനല്‍ സീസണ്‍ മുതല്‍ ജര്‍മ്മനിയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് റയാന്‍ എയര്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന നികുതിയും ഫീസും കാരണമാണ് ഈ തീരുമാനമെന്നാണ് എയര്‍ലൈന്‍ അറിയിച്ചത്.
ജര്‍മ്മനിയിലെ ഡോര്‍ട്ട്മുണ്ട്, ഡ്രെസ്ഡന്‍, ലൈപ്സിഷ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് റയാന്‍ എയര്‍ അവസാനിപ്പിക്കുക. എയര്‍ ട്രാഫിക് ടാക്സ്, സെക്യൂരിറ്റി, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ എന്നിവ കുറയ്ക്കുന്നതില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് തീരുമാനത്തിന് പിന്നിലെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. വടക്കൻ നഗരമായ ഹാംബർഗിൽ നിന്നുമുള്ള 60 ശതമാനവും ബർലിനിൽ നിന്നും 20 ശതമാനം വിമാനങ്ങളുടെ പ്രവർത്തനങ്ങളും എയർലൈൻ വെട്ടികുറയ്ക്കുമെന്ന് ഓഗസ്റ്റിൽ അറിയിച്ചിരുന്നു. അയർലണ്ടിലെ ഡബ്ലിനിലെ സ്വോർഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറിഷ് അൾട്രാ ലോ-കോസ്റ്റ് കാരിയർ ഗ്രൂപ്പാണ് റയാൻഎയർ.
Read Also - ചെടികളിലെ പ്രാണികളെ തുരത്താൻ മരുന്ന് തളിക്കുന്നതിനിടെ ചെറുവിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം