നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കെ വമ്പൻ സമ്മാനം; പ്രവാസിയുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്

'ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചു കൊണ്ടേയിരിക്കുക, ബിഗ് ടിക്കറ്റ് സത്യമാണ്'- നതാലിയ പറഞ്ഞ‌ു.

russian national wins aed 100000 through big ticket draw

അബുദാബി: ബിഗ് ടിക്കറ്റിന്‍റെ 266-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി നതാലിയ ക്രിസ്റ്റിയോഗ്ലോ. റഷ്യക്കാരിയായ നതാലിയ, 2012ല്‍ യുഎഇയില്‍ എത്തിയത് മുതല്‍ ദുബൈയിലാണ് താമസം. ഒരു കമ്പനിയിലെ മാനേജിങ് ഡയറക്ടറായ നതാലിയ ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

100,000 ദിര്‍ഹമാണ് ഇക്കഴിഞ്ഞ നറുക്കെടുപ്പില്‍ നതാലിയയെ തേടിയെത്തിയത്. 'നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു. എന്‍റെ പേരും ടിക്കറ്റ് നമ്പരും പ്രഖ്യാപിച്ചപ്പോള്‍ വളരെയേറെ സന്തോഷം തോന്നി. പക്ഷേ വിജയം ഉറപ്പിക്കുന്നതിനായി ബിഗ് ടിക്കറ്റിന്‍റെ ഇ മെയില്‍ ലഭിക്കാന്‍ കാത്തിരുന്നു. വളരെ കാലമായി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയാം. എന്നാല്‍ കഴിഞ്ഞ മാസം വരെ ഇതില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. രണ്ട് ടിക്കറ്റുകള്‍ വാങ്ങിയപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചു. എന്‍റെയും അമ്മയുടെയും ഭര്‍ത്താവിന്‍റെയും ജനന തീയതികള്‍ വരുന്ന ടിക്കറ്റ് നമ്പരുകളാണ് തെരഞ്ഞെടുത്തത്. എന്‍റെ ജനന തീയതിയുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്' - നതാലിയ പറഞ്ഞു. 

വളരെ അത്യാവശ്യമായിരുന്ന സമയത്താണ് ഈ സമ്മാനം ലഭിച്ചതെന്നും ഒരു വീട് വാങ്ങാന്‍ സമ്മാനത്തുക വിനിയോഗിക്കുമെന്നും നതാലിയ പറഞ്ഞു. 'ഒരു മാസം മുമ്പ് വരെ ബിഗ് ടിക്കറ്റിനെ കുറിച്ച് എന്നോട് ചോദിച്ചാല്‍, ഒരു നറുക്കെടുപ്പെന്ന് മാത്രമായിരുന്നേനെ എന്‍റെ മറുപടി. എന്നാല്‍ ഈ വിജയത്തോടെ എന്‍റെ അഭിപ്രായം പൂര്‍ണമായും മാറി. ഏറ്റവും മികച്ച നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്, ഞാനെന്‍റെ ഭാഗ്യം ഇനിയും പരീക്ഷിക്കും- ഒരു ദിവസം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കും'- നതാലിയ പറഞ്ഞു. 

'ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചു കൊണ്ടേയിരിക്കുക, ബിഗ് ടിക്കറ്റ് സത്യമാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു. 

സെപ്തംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസായി സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. 10 ഭാഗ്യശാലികള്‍ക്ക്  100,000  ദിര്‍ഹം സമ്മാനമായി നേടാം. നറുക്കെടുപ്പിലൂടെ ആഢംബര കാറായ മാസെറാതി ഗിബ്ലി സ്വന്തമാക്കാനും അവസരമുണ്ട്. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ പേരുകള്‍ ഓട്ടോമാറ്റിക് ആയി തന്നെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ചേര്‍ക്കപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കും.

ഇലക്ട്രോണിക് നറുക്കെടുപ്പ് തീയതികള്‍

ഒന്നാമത്തെ ആഴ്ച- സെപ്തംബര്‍ 1-9,നറുക്കെടുപ്പ് തീയതി-  സെപ്തംബര്‍ 10 (ചൊവ്വ)

രണ്ടാമത്തെ ആഴ്ച- സെപ്തംബര്‍ 10-16, നറുക്കെടുപ്പ് തീയതി, സെപ്തംബര്‍- 17(ചൊവ്വ)

മൂന്നാം ആഴ്ച- സെപ്തംബര്‍  17-13, നറുക്കെടുപ്പ് തീയതി- സെപ്തംബര്‍ 24 (ചൊവ്വ)

നാലാം ആഴ്ച - സെപ്തംബര്‍ 24-30, നറുക്കെടുപ്പ് തീയതി- ഒക്ടോബര്‍ 1 (ചൊവ്വ) 

Latest Videos
Follow Us:
Download App:
  • android
  • ios