മസ്കറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മൂന്ന് ദിവസത്തേക്ക് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുമാണ് വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം.
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിയന്ത്രണം. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തിങ്കൾ,ചൊവ്വ, ബുധൻ (ഒക്ടോബർ - 28 ,29 ,30) എന്നീ ദിവസങ്ങളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും, ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്കറ്റ് വരെയുമാണ് വാഹനങ്ങൾക്ക് പാർക്കിംഗ് നിയന്ത്രണം റോയൽ ഒമാൻ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രഖ്യാപിച്ചിരിക്കുന്ന വാഹന പാർക്കിങ് നിയന്ത്രണം പാലിക്കാനും, പൊതുതാത്പര്യം മുൻനിർത്തി പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ ഒക്ടോബർ 30 ബുധനാഴ്ച അവസാനിക്കുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം