റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ; ആയിരം നിക്ഷേപകർ പങ്കെടുക്കും
റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറത്തിന്‍റെ ഏഴാം പതിപ്പാണിത്.
റിയാദ്: ഒക്‌ടോബർ 21 മുതൽ 23 വരെ റിയാദ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ഫോറത്തിന്‍റെ ഏഴാം പതിപ്പിൽ ആയിരത്തിലധികം നിക്ഷേപകരും 60ലധികം സ്റ്റാർട്ടപ് കമ്പനികളും ധാരാളം സംരംഭകരും പങ്കെടുക്കും.
ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലും ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ പിന്തുണയോടെയും സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോണുകൾ, ഇൻഫോർമ ഇൻറർനാഷനൽ, ഇവൻറ്സ് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് എന്നിവയുടെ സംയുക്ത സംരംഭമായ ‘അലയൻസ്’ കമ്പനിയാണ് ഫോറം സംഘടിപ്പിക്കുന്നത്. നിക്ഷേപകരെയും കമ്പനികളെയും ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പരിപാടികൾ ഫോറത്തിലുണ്ടാകും.
സ്റ്റാർട്ടപ് മാഗസിന്‍റെ പിന്തുണയോടെ‘നെക്സ്റ്റ് ജനറേഷൻ വിഷൻ’എന്ന പേരിൽ പ്രത്യേക മത്സരം സംഘടിപ്പിക്കും. മത്സര വിജയികൾക്ക് ഒരു ലക്ഷം റിയാലിൽ കൂടുതൽ സമ്മാനങ്ങളുണ്ടാകും. വിജയികൾക്ക് ലോകാരോഗ്യ ഫോറത്തിെൻറ എട്ടാം പതിപ്പിൽ പവിലിയൻ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം