റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം; 2,000ലധികം പ്രസാധക സ്ഥാപനങ്ങൾ, 800 പവലിയനുകൾ

റിയാദിലെ തെരുവുകളിലും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

riyadh international book fair begins

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച ആരംഭിച്ചു. കിങ് സഉൗദ് യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള സെപ്തംബർ 26 മുതൽ ഒക്ടോബർ അഞ്ച് വരെ നീണ്ടുനിൽക്കും. രാജ്യത്തെയും ലോകത്തെയും സംസ്കാരം, സാഹിത്യം, ചിന്ത എന്നീ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ‘റിയാദ് വായിക്കുന്നു’ എന്ന തലക്കെട്ടിലാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾ, മാതാപിതാക്കൾ, കുട്ടികൾ, യുവജനങ്ങൾ, വായനക്കാർ, പ്രസാധകർ എന്നിവരുടെ ശ്രദ്ധ ആകർഷിക്കാൻ പുസ്തകമേളയുടെ മുദ്രാവാക്യത്തെക്കുറിച്ച് സൗദി സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി വലിയ ബോധവൽക്കരണ കാമ്പയിനാണ് സംഘടിപ്പിച്ചത്.

റിയാദിലെ തെരുവുകളിലും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുസ്തകവുമായി നിരവധി ആളുകളുടെ ചിത്രങ്ങൾ ബോർഡുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. 32-ലധികം രാജ്യങ്ങളിൽനിന്നുള്ള 2000-ലധികം പ്രസാധകസ്ഥാപനങ്ങളും ഏജൻസികളും ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. 800 പവലിയനുകളുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ മഹത്തായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണിത്.

riyadh international book fair begins

Read Also -  അപ്രതീക്ഷിതമായി സ്വപ്ന സമ്മാനം, വർഷങ്ങളുടെ കാത്തിരിപ്പ് ഫലം കണ്ടു; മലയാളികൾക്ക് ബിഗ് ടിക്കറ്റിൽ മിന്നും വിജയം

സന്ദർശകർക്ക് സവിശേഷവും വൈവിധ്യപൂർണവുമായ അറിവും സാംസ്കാരിക അനുഭവവും നൽകുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നിരവധി സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, പ്രഭാഷണങ്ങൾ, കവിതാസായാഹ്നങ്ങൾ, കലാ-നാടക പ്രകടനങ്ങൾ, വിവിധ മേഖലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലകൾ എന്നിങ്ങനെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 200 ഇവൻറുകൾ ഇതിലുൾപ്പെടുന്നു. വെള്ളിയാഴ്ച ഒഴികെയുള്ള 10 ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയാണ്  പൊതുജനങ്ങൾക്കുള്ള പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 12 വരെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios