ബഹ്റൈന്‍ കെ.എം.സിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ

സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത  ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ബഹ്‌റൈൻ ഒ.ഐ.സി.സി  നേതാക്കൾ  ഉൾപ്പടെയുള്ള മത, സാമൂഹിക,  സാംസ്‍കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ  സംബന്ധിക്കും.

Revive 2022 organised by Bahrain KMCC palakkad district committee to be held on friday

മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം "റിവൈവ് 22"  വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിക്ക് മനാമ കെ.എം.സി.സി ഹാളിൽ വെച്ച് നടക്കും. യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറര്‍ എം.എ സമദ്  മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.

രാത്രി ഏഴ് മണി മുതൽ മാപ്പിളപ്പാട്ട് മത്സരം നടക്കും. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ ജില്ലാ, ഏരിയ, കമ്മിറ്റിയിൽ നിന്നും ഒരാൾക്ക് വീതമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഇത് പ്രകാരം 19 പേര്‍ മത്സരത്തിൽ പങ്കെടുക്കും. സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത  ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ബഹ്‌റൈൻ ഒ.ഐ.സി.സി  നേതാക്കൾ  ഉൾപ്പടെയുള്ള മത, സാമൂഹിക,  സാംസ്‍കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ  സംബന്ധിക്കും.

കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായ സാഹകരണങ്ങൾ നൽകിയ ഹമദ്  ഗ്രൂപ്പ് എം.ഡി പമ്പവാസൻ  നായർ, ഷൈൻ  ഗ്രൂപ്പ് എം.ഡി സി.കെ അബ്ദുറഹ്മാൻ ഹാജി വല്ലപ്പുഴ, എന്നിവരെ പരിപാടിയിൽ വെച്ച് ആദരിക്കും.

അൽ യൂസഫ് എക്സ്ചേഞ്ച് ഡയറക്ടർ സൈദ് മഹദി അൽ യൂസഫ്, ജനറൽ മാനേജർ സുധേഷ്‌ കുമാർ, കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, പാലക്കാട് ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം, ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി, ട്രഷറർ ഹാരിസ് വി.വി തൃത്താല, ഓർഗനൈസിംഗ്‌ സെക്രട്ടറി നൗഫൽ കെ.പി പടിഞ്ഞാറങ്ങാടി വൈസ് പ്രസിഡന്റുമാരായ നിസാമുദ്ധീൻ മാരായമംഗലം, ആഷിഖ് പത്തിൽ, സെക്രട്ടറി യഹ്‌യ വണ്ടുംതറ, ജില്ലാ പ്രവർത്തക സമിതി അംഗം റാഷിദ് തൃത്താല എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Read also: വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ നടപടി.

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു
മസ്‍കത്ത്: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios