ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു.

restrictions in dubai airport due to heavy rush

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്.  

വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ദുബൈ എയർപോർട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകൾ സാധാരണ ഗതിയിലാക്കാൻ ഊർജ്ജിത യത്നം നടക്കുകയാണ്. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്മെന്റിൽ കയറിയ 
വെള്ളാണ് വലിയ വെല്ലുവിളി.  

ഇവിടങ്ങളിൽ  നിരവധി വാഹനങ്ങൾ വെള്ളത്തിലാണ്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും നിരവധിയാണ്. റോഡ്, മെട്രോ സർവ്വീസുകൾ ഇന്ന് കൂടുതൽ സാധാരണ നിലയിലാകും.  ഭക്ഷണവും മരുന്നും ഉൾപ്പടെ എത്തിക്കാൻ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

Read Also -  ദുബൈയിൽ 2 ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാന സർവീസുകൾ; ടെർമിനൽ 1 ഭാഗികമായി പ്രവർത്തനം തുടങ്ങി

ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios