ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലെത്താം
നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് വരുന്നവര്‍ക്ക് മാത്രമെ ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്.
മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും കൊമേഴ്‌സ്യല്‍ പ്രൊഫഷനുകള്‍ക്കായി ഇനി വിസയില്ലാതെ ഒമാനിലേക്കെത്താം. പുതിയ നിര്‍ദ്ദേശ പ്രകാരം ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ അതേ രാജ്യങ്ങളില്‍ നിന്ന് തന്നെ ഒമാനിലേക്ക് എത്തണമെന്നില്ല. ഇവര്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും ഒമാനിലേക്ക് എത്താമെന്ന് ഒമാന്‍ എയര്‍പോര്‍ട്‌സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ആന്‍ഡ് റെസിഡന്‍സിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. നേരത്തെ ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് വരുന്നവര്‍ക്ക് മാത്രമെ ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. ഇത്തരത്തില്‍ വിസയില്ലാതെ ഒമാനിലെത്താന്‍ ജിസിസി രാജ്യങ്ങളിലെ വിസയ്ക്ക് കുറഞ്ഞത് മൂന്ന് മാസം എങ്കിലും കാലാവധി ഉണ്ടാകണം. യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമല്ല.
Read More - യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണം കൂടി; പുതിയ കമ്പനികള്‍ വന്നതും ഗുണം ചെയ്തു
കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം
മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാല്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read More - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 50 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍, രക്ത സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ പ്രമേഹം, അമിതവണ്ണമുള്ളവര്‍, കുട്ടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ട്. കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.