നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ഡിസംബർ അഞ്ച് മുതൽ 14 വരെ

ഫെസ്റ്റിവലില്‍ അറബ് മേഖലയിൽ നിന്നുള്ള 15 ഹ്രസ്വ സിനിമകളുടെ മത്സരവും പ്രദർശനവും നടക്കും. 

Red sea film festival to begin from December 5

റിയാദ്: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ ഡിസംബർ അഞ്ച് മുതൽ 14 വരെ നടക്കും. ഇത്തവണ ഷോർട്ട് ഫിലിമുകൾക്കാണ് പ്രാധാന്യം. അറബ് മേഖലയിൽ നിന്നുള്ള 15 ഹ്രസ്വ സിനിമകളുടെ മത്സരവും പ്രദർശനവുമാണ് നടക്കുകയെന്ന് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചു. 

ഈ വർഷത്തെ പരിപാടികളിൽ അറബ് മേഖലയുടെ സമ്പന്നമായ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്ന ലഘു അറബിക് സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തീരദേശ നഗരത്തെ കഥപറച്ചിലിെൻറയും ആഗോള സിനിമയുടെയും ഹൃദയസ്ഥാനമാക്കി മാറ്റും. സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ രംഗങ്ങളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന ഹൃദ്യമായ കഥകൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തവണത്തെ ഫെസ്റ്റിവൽ.

Read Also -  റിയാദ് എയറുമായി കരാർ; ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ സ്റ്റേഡിയത്തിന് ഇനി പുതിയ പേര്

സൗദി, യു.എ.ഇ, കുവൈത്ത്, ടുനീഷ്യ, മൊറോക്കോ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ജോർദാൻ, ലബനാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ് പ്രദർശന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അറബ് ചിത്രങ്ങൾ. അറബ് ഷോർട്ട് ഫിലിം മത്സരം തദ്ദേശീയരാ പ്രതിഭകൾക്ക് അന്തർദേശീയ രംഗത്ത് തിളങ്ങാനുള്ള അവസരമായി മാറും. ലോക പ്രേക്ഷകരും സിനിമാ വ്യവസായത്തിലെ ഉന്നത വിദഗ്ധരുമായി ആശയവിനിമയം നടത്താൻ അവർക്കാൻ ഇത് സഹായിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios