110 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഭരണാധികാരിയുടെ ഉത്തരവ്
ശിക്ഷാ കാലയളവിലെ നല്ല പെരുമാറ്റം അടിസ്ഥാനമാക്കിയാണ് ഇവരെ മോചിപ്പിക്കുക.
റാസല്‍ഖൈമ: ബലി പെരുന്നാളിന് മുന്നോടിയായി 110 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. ശിക്ഷാ കാലയളവിലെ നല്ല പെരുമാറ്റം അടിസ്ഥാനമാക്കിയാണ് ഇവരെ മോചിപ്പിക്കുക.
അതേസമയം ദുബായിലെ 203 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ച് 515 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനും 62 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും ഉത്തരവിട്ടിരുന്നു. ജയില്‍വാസ കാലയളവിലെ സ്വഭാവം ഉള്‍പ്പെടെ പരിശോധിച്ചാണ് മോചിപ്പിക്കുന്നത്.
203 തടവുകാര്‍ക്ക് മാപ്പ് നല്‍കി ദുബായ് ഭരണാധികാരിയുടെ ഉത്തരവ്