യുഎഇയില്‍ ഇന്ന് ഭാഗികമായി മഴയ്ക്ക് സാധ്യത

വിവിധ ഭാഗങ്ങളിൽ താപനില പരമാവധി 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ട്.

rainfall expected in parts of uae

അബുദാബി: യുഎഇയിൽ ഇന്ന് ഭാഗികമായി മഴയ്ക്ക് സാധ്യത. ചില പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മേഘാവൃതമാകും  മഴയ്ക്കുള്ള സാധ്യയതയും പ്രവചിക്കുന്നുണ്ട്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താപനില പരമാവധി 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ട്. അബുദാബിയിൽ 43ഡിഗ്രി സെല്‍ഷ്യസ്, ദുബൈയിൽ 41ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത, അതേസമയം, കുറഞ്ഞ താപനില 31ഡിഗ്രി സെല്‍ഷ്യസ്, മലനിരകളിൽ 22ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നേക്കാം. 

Read Also -  സൗദി അറേബ്യയിൽ വ്യാപക മഴ; പേമാരിയിൽ മുങ്ങി ജിദ്ദ, മക്ക നഗരങ്ങൾ

രാത്രിയും വെള്ളിയാഴ്ച രാവിലെയും ഇടയ്ക്കിടെ ചില തീരദേശ, ഉള്‍ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്. അബുദാബിയിൽ 30 മുതൽ 85 ശതമാനം വരെ, ദുബൈയിൽ 30 മുതൽ 80 ശതമാനം വരെ ഈർപ്പം നിലനിൽക്കും.  

https://www.youtube.com/watch?v=QJ9td48fqXQ
  

Latest Videos
Follow Us:
Download App:
  • android
  • ios