ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ്

ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

rainfall expected in parts of oman today

മസ്കത്ത്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

ഉച്ചയ്ക്ക് 12 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മസ്​കത്ത്, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, തെക്ക്​-വടക്ക് ​ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മഴയെ തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്​.

Read Also -  ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

തൊഴില്‍ നിയമലംഘനം; ഒമാനില്‍ 110 പ്ര​വാ​സി ​തൊ​ഴി​ലാ​ളികള്‍ അറസ്റ്റില്‍ 

മ​സ്ക​ത്ത്​: ഒമാനില്‍ തൊ​ഴി​ൽ നി​യ​മലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൂറിലേറെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. അ​ൽ​വു​സ്ത​യി​ൽ​നി​ന്നാണ്​ 110 പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ അ​റ​സ്റ്റു ചെ​യ്തത്.

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ ജോ​യി​ന്‍റ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ടീം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളികള്‍ ഒത്തുകൂടുന്ന സ്ഥ​ല​ങ്ങ​ളി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്. പിടിയിലായവര്‍ക്കെതിരായ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios