യുഎഇയിൽ മഴ കൂടും, താപനില ഉയരും; അടുത്ത 10 വര്‍ഷത്തില്‍ വന്‍ കാലാവസ്ഥ മാറ്റങ്ങൾ

കാലാവസ്ഥ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളും പ്രധാനമാണ്. 

rainfall and temperature will increase in uae over coming 10 years

അബുദാബി: യുഎഇയില്‍ മഴയുടെ തീവ്രതയും താപനിലയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍. മഴയുടെ തീവ്രത 10 മുതല്‍ 20 ശതമാനം വരെയും ശരാശരി താപനില 1.7 ഡിഗ്രിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ മാറ്റങ്ങള്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ മെറ്റീരിയോളജി വകുപ്പ് മേധാവി ഡോ. മുഹമ്മദ് അല്‍ അബ്രി പറഞ്ഞു. കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇത് മുന്‍നിര്‍ത്തി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. മഴയുടെ അളവ് വരുന്ന 10 വര്‍ഷത്തില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ തന്നെ കൃത്യമായ സമയത്ത് മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read Also -  പറന്നുയര്‍ന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണ് പരിശീലന വിമാനം; പൈലറ്റ് മരിച്ചു, ട്രെയിനിയെ കണ്ടെത്താൻ തെരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios