വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃത‍ർ

മഴക്കൊപ്പം ചില സമയങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 

rainfall alert issued in oman

മസ്കറ്റ്: ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

Read Also -  1,000 മീറ്റര്‍ ഉയരം, 157 നിലകൾ; അഡ്രിയൻ സ്മിത്തിന്‍റെ 'ബ്രെയിൻ ചൈൽഡ്', ആരും തൊടാത്ത ആ റെക്കോർഡ് തൂക്കാൻ സൗദി

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴ മൂലം താഴ്വരകള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ സ്ഥിതിഗതികള്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്സ് വിദഗ്ധര്‍ നിരീക്ഷിച്ച് വരികയാണ്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios