സൗദിയില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത; അറിയിപ്പുമായി അധികൃതര്‍
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മക്കയിലും സൗദിയിലെ മറ്റ് പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങാനും വെള്ളക്കെട്ടുകളിലും താഴ്വരകളിലും യാത്ര ഒഴിവാക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം