ഖത്തറില്‍ ദന്ത ചികിത്സക്ക് രോഗികളില്‍ 'നൈട്രസ് ഓക്സൈഡ്' വാതകം ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ഖത്തറിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യക്ഷമതയും യോഗ്യതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ വിശദീകരിക്കുന്നു. 

Qatar health ministry tells dentists to stop using nitrous oxide in treating patients

ദോഹ: ഖത്തറില്‍ ദന്ത ചികിത്സയ്‍ക്കായി രോഗികളില്‍ നൈട്രസ് ഓക്സൈഡ് വാതകം (Nitrous Oxide) ഉപയോഗിക്കരുതെന്ന് നിര്‍ദേശം. പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് (DHP) ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'ചിരിപ്പിക്കുന്ന വാതകം' എന്ന് അറിയപ്പെടുന്ന നൈട്രസ് ഓക്സൈഡിന്റെ ഉപയോഗം ചികിത്സാ നടപടികളില്‍ അവസാനിപ്പിക്കണമെന്നാണ് രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള  എല്ലാ ദന്ത ഡോക്ടര്‍മാര്‍ക്കും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയയിലും ദന്ത ചികിത്സയ്‍ക്കും രോഗികള്‍ക്ക് അനസ്‍തേഷ്യ നൽകാനാണ് നൈട്രസ് ഓക്സൈഡ് ഉപയോഗിക്കുന്നത്.

ഖത്തറിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കാര്യക്ഷമതയും യോഗ്യതയും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ വിശദീകരിക്കുന്നു. ചികിത്സയുടെ ഗുണനിലവാരത്തെ ബാധിക്കാതെ തന്നെ രോഗിയുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണിതെന്നും സര്‍ക്കുലര്‍ പറയുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സിന്റെയും നിബന്ധനകള്‍ പാലിക്കാതിരിക്കുന്നത് നിയമനടപടികള്‍ക്ക് വഴിവെയ്‍ക്കുമെന്ന മുന്നറിയിപ്പും സര്‍ക്കുലറിലുണ്ട്.

Read also: ഖത്തര്‍ ലോകകപ്പ്: യുഎഇയിലേക്ക് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ നിന്ന് ഹാഷിഷ് കണ്ടെടുത്തു. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്നത്.

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 2061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു ഇയാളുടെ കൈവശം. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios