ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഖത്തര്‍ അമീറിന് സൗദി ഭരണാധികാരിയുടെ സന്ദേശം

ഖത്തറിലെ സൗദി അംബാസഡര്‍ മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണ് സൗദി ഭരണാധികാരിയുടെ സന്ദേശം കൈമാറിയത്.

Qatar Amir receives message from Saudi King

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജാവ് സന്ദേശമയച്ചു. സഹോദര രാജ്യങ്ങളായ ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിലുള്ള ബന്ധത്തെക്കുറിച്ചും അത് കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചുമാണ് സന്ദേശമെന്ന് ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിലെ സൗദി അംബാസഡര്‍ മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനാണ് സൗദി ഭരണാധികാരിയുടെ സന്ദേശം കൈമാറിയത്. ഇതിനായി അമീരി ദിവാനിലെ ഖത്തര്‍ ഭരണാധികാരിയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ആശംസകള്‍ അദ്ദേഹം ഖത്തര്‍ ഭരണാധികാരിയെ അറിയിച്ചു. ഖത്തറിലെ ജനങ്ങള്‍ക്കും ഭരണാധികാരിക്കും സന്തോഷവും ആശംസകളും നേരുകയും ചെയ്തു. തിരിച്ച്, തിരികെ ഖത്തര്‍ ഭരണാധികാരിയും ആശംസകള്‍ അറിയിച്ചു. സഹോദര രാജ്യങ്ങളായ സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ചയില്‍ നടത്തി.

സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു
റിയാദ്: സൗദിയിൽ സന്ദർശന വിസ എല്ലാ വിഭാഗം ആളുകൾക്കും അനുവദിക്കുന്നു. തൊഴിൽ വിസയിൽ കഴിയുന്നവർക്ക് അവരുടെ സ്‍പോൺസർഷിപ്പിൽ  കൂടുതൽ പേരെ സന്ദർശ വിസയിൽ കൊണ്ടുവരാനാവും. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ, ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം.

Read more: ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു 

സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ, ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios