പുതിയ സർവീസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്; ഇനി പറക്കും അബഹയിലേക്കും

സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹയിലേക്ക് സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. 

qatar airways started services to abha in saudi arabia

റിയാദ്: പ്രശസ്തമായ സൗദി ടൂറിസ്റ്റ് കേന്ദ്രമായ അബഹക്കും ദോഹയ്ക്കുമിടയിൽ ഖത്തർ എയർവേയ്സ് സർവിസ് ആരംഭിച്ചു. ഡിസ്കവർ അസീർ അതോറിറ്റി, അബഹ അന്താരാഷ്ട്ര വിമാനത്താവളം, സൗദി ടൂറിസം അതോറിറ്റി, ഖത്തർ എയർവേയ്സ് എന്നിവയുടെ സംയുക്ത എയർ കണക്റ്റിവിറ്റി പ്രോഗാമിെൻറ ഭാഗമായാണിത്. സൗദിയെ ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എണ്ണം 33 കോടിയായി വർധിപ്പിക്കാനും 2030ഓടെ 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടാണിത്.

qatar airways started services to abha in saudi arabia

ഇത് യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കും. രാജ്യത്തിനകത്തും അറബ്, ഗൾഫ് രാജ്യങ്ങളിലും ആഗോള തലത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള അസീർ മേഖലയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും. 2030ഓടെ പ്രതിവർഷം 91 ലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് അസീർ മേഖല ലക്ഷ്യമിടുന്നത്. മേഖലയിലെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി പദ്ധതികൾ ത്വരിതഗതിയിലാക്കും. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരണ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Read Also -  273 യാത്രക്കാരും 10 ജീവനക്കാരുമായി പറന്ന വിമാനം പെട്ടെന്ന് തിരിച്ചുവിട്ടു; അടിയന്തര സാഹചര്യം, കോക്പിറ്റിൽ പുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios