55 ടൺ കേടായ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപന; സൗദിയിൽ പിടിയിലായ വിദേശികൾക്ക് കടുത്ത ശിക്ഷക്ക് ശുപാർശ

കേടായ കോഴിയിറച്ചിയുടെ കാലാവധിയില്‍ കൃത്രിമം കാണിച്ചാണ് വില്‍പ്പനക്കെത്തിച്ചത്. 

(പ്രതീകാത്മക ചിത്രം)

public prosecution demands stringent action against people try to sell 55 tons of expired chicken

റിയാദ്: കേടായ 55 ടൺ കോഴിയിറച്ചി കൃത്രിമം കാട്ടി വിൽപനക്കെത്തിച്ചതിന് പിടിയിലായ വിദേശി തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. ഭക്ഷ്യോൽപന്നങ്ങളിൽ മായം കലർത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്ത സംഭവത്തിൽ അന്വേഷണം നടത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഇക്കണോമിക് ക്രൈം പ്രോസിക്യൂഷനാണ് അന്വേഷണം നടത്തിയത്. കാലാവധി കഴിഞ്ഞതും ഉറവിടം അറിയാത്തതുമായ ഭക്ഷ്യോൽപന്നങ്ങളിൽ തീയതി തിരുത്തി വിൽപനക്കെത്തിക്കുകയാണുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.

55 ടണ്ണിലധികം കോഴിയിറച്ചിയാണ് പ്രതികൾ സംഭരിക്കുകയും വിൽപനക്ക് എത്തിക്കുകയും ചെയ്തത്. പാക്കേജിങ് മാറ്റി, സത്യവുമായി പൊരുത്തപ്പെടാത്ത വാണിജ്യ വിവരങ്ങൾ അവയിൽ ഉൾപ്പെടുത്തി, തെറ്റായ കാലഹരണ തീയതിയും ഉൽപാദന സ്ഥലവും നൽകി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾ ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കോടതിയിൽ ഹാജരാക്കി.

കച്ചവടത്തിൽ വഞ്ചന നടത്തുന്നവർക്കെതിരായ ശിക്ഷാനിയമങ്ങൾക്ക് അനുസൃതമായി പ്രതികൾക്കെതിരെ കടത്ത ശിക്ഷ തന്നെ ശുപാർശ ചെയ്തിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. മനുഷ്യെൻറ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ക്രിമിനൽ പ്രവൃത്തികൾ ചെയ്യാൻ തുനിയുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Read Also -  തായ്‍ലൻഡ്, മലേഷ്യ, ഇന്തൊനേഷ്യ...ഇന്ത്യക്കാരേ വിസയില്ലാതെ കറങ്ങി വരാം; ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios