Asianet News MalayalamAsianet News Malayalam

പ്രവാസി ലീഗൽ സെൽ പുരസ്കാരം ഡോ എഎ ഹക്കിമിന്

വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷ്ണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി.

pravasi legal cell award for dr a a hakim
Author
First Published Jun 30, 2024, 6:55 PM IST

തിരുവനന്തപുരം: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ.ഹക്കിമിന്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻറെ സ്മരണാർത്ഥമാണ് പുരസ്കാരം.

വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷ്ണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി. ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു , ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്.

Read Also -  യുഎഇയിൽ പെട്രോൾ വില കുറയും; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും, പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു

പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, മാധ്യമ പ്രവർത്തകൻ ആർ .കെ. രാധാകൃഷണൻ എന്നിവർക്കാണ് വിവിധ മേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള  പുരസ്കാരം നേരത്തെ നൽകിയത്. പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios